സംശയം; ആറുവയസുകാരിയായ മകളുടെ മുന്നില്‍വച്ച് ഭാര്യയെ കഴുത്തറുത്തുകൊന്നു, യുവാവ് പിടിയില്‍

പീരുമേട്, ഇടുക്കി: സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തറുത്തുകൊന്നു. ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ (36) യെ പോലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ നിഷ്ഠൂര കൊലപാതകം നടന്നത്. 10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു.

Advertisements

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും തമ്മില്‍ സ്ഥിരം കലഹത്തിലായിരുന്നു. സംശയമാണ് കൊലയ്ക്കു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.

ഇവര്‍ക്ക് ആറു വയസുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും കുട്ടിയുടെ മുന്നില്‍ വെച്ചാണ് കൊല നടന്നതെന്നുമാണ് സൂചന.

ക്രൂരകൃത്യം നടത്തിയശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തില്‍നിന്നു നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

You May Also Like

Leave a Reply