ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന്

കാസര്‍ഗോഡ്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കാനത്തൂരിലാണ് സംഭവം.

ഭാര്യ ബേബി(36)യെ ഭര്‍ത്താവ് വിജയന്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം.

Advertisements

നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിജയന്‍ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ ബേബി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് ശേഷം വിജയന്‍ തൂങ്ങി മരിച്ചു. വെടി ശബ്ദം കേട്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

You May Also Like

Leave a Reply