ചുഴലിക്കാറ്റ്; മുന്‍കരുതല്‍ ഇങ്ങനെ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം ശക്തമായ കാറ്റ് ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം. കുട്ടികള്‍, വയോധികര്‍, കിടപ്പു രോഗികള്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക.

Advertisements

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകളുടെ കൊളുത്ത് ഇടുക. വാതിലുകളും ഷട്ടറുകളും അടയ്ക്കുക. വീട്ടില്‍ നിന്ന് മാറേണ്ട സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കണം. മലയോരം, വനമേഖല, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള വാഹന യാത്ര ഒഴിവാക്കണം

You May Also Like

Leave a Reply