അരുവിത്തുറ: ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലിന്റെ പ്രധാന പ്രൊജക്റ്റ്കളില്‍ ഒന്നായ ഹങ്കര്‍ റിലീഫ് (വിശക്കുന്നവര്‍ക്ക് ആഹാരം ) തലപ്പലം പഞ്ചായത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന 25 കുടുംബങ്ങള്‍ക്കു അരിയും, ഭക്ഷ്യ ധന്യങ്ങളും, പോഷകാഹാരങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റ് നല്‍കിക്കൊണ്ട് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിര്‍മല ജിമ്മി നിര്‍വഹിച്ചു.
ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഈ മാസത്തെ പ്രൊജക്റ്റ് ആയ തണല്‍ (വഴിയോര കച്ചവടക്കാര്‍ക്കുള്ള കുട ) 5 പേര്‍ക്ക് നല്‍കി തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിര്‍വഹിച്ചു .
ക്ലബ് പ്രസിഡന്റ് ഷാജിമോന്‍ മാത്യു അദ്ധ്യക്ഷത വഹിക്കുകയും ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ചടങ്ങില്‍ വാര്‍ഡ് മെമ്പറും ക്ലബ് സെക്രട്ടറി ജോസ് മനക്കലും ലയണ്‍ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19