ഈരാറ്റുപേട്ട: സഫലം55 പ്ലസ് ഈരാറ്റുപേട്ട യൂണിറ്റും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും സംയുക്തമായി മനുഷ്യാവകാശ ദിനം ആചരിച്ചു.

നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽഖാദർ യോഗം ഉദ്ഘാടനം ചെയ്തു. ജോസഫ് എം വീഡൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

വി. എം.അബ്ദുള്ള ഖാൻ,ജോർജുകുട്ടി കടപ്ലാക്കൽ ,മേഴ്സി മാത്യു, എം. എം.ജോസ്, കെ. കെ.സുകുമാരൻ,ബേബി കുരീത്തറ എന്നിവർ പ്രസംഗിച്ചു.