പാലാ: ഹയര്‍ സെക്കണ്ടറി ജൂനിയര്‍ അദ്ധ്യാപകരുടെ തസ്തിക മാറ്റം, പ്രിന്‍സിപ്പാള്‍ പ്രമോഷനുള്ള എച്ച്. എം. ക്വോട്ട അവസാനിപ്പക്കല്‍, കാലഹരണപ്പെട്ട സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യല്‍ തുടങ്ങി.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സമര ശൃംഖലക്ക് പാലാ ളാലം പാലം ജംഗ്ഷനില്‍ സ്വീകരണം നല്കി.
കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
എച്ച്. എസ്സ്. എസ്സ്. ടി. എ . സംസ്ഥാന പ്രസി. ശ്രീ. സന്തോഷ് കുമാര്‍, സംസ്ഥാന സെക്ര. ശ്രി. അനില്‍ എം. ജോര്‍ജ്ജ്, സംസ്ഥാന ട്രഷറര്‍ ഡോ. മഹേഷ് ബാബു, എന്‍. ജി. ഓ. എ. ജില്ലാ. സെക്ര. ശ്രീ. ബോബിന്‍ വി. പി., ജില്ലാ ഭാരവാഹികളായ ഡോ. ബെനോയ് സ്‌കറിയാ, ജയപ്രദീപ് വി. എം, സോണി ജേക്കബ്, സാജുമോന്‍ തോമസ്, വിനായക് വി. എന്നിവര്‍ പ്രസംഗിച്ചു.
സമരത്തിന്റെ ഒന്നാം ഘട്ടമായി ആഗസ്റ്റ് 1 ന് കേരളത്തിലുടനീളം അധ്യാപകര്‍ വീട്ടുമുറ്റ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സമരത്തിന്റെ മൂന്നാം ഘട്ടമായി ആഗസ്റ്റ് 11 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19