ഈരാറ്റുപേട്ട:കുട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിലെ പ്രളയ ദുരിതബാധിതർക്കായി ദക്ഷിണ കേരളാ ജംജയ്യത്തുൽ ഉലമായും, ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്തും ചേർന്ന് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഫണ്ട് ശേഖരണം പി.എം.സി. ആശുപത്രി ട്രസ്റ്റ് നൽകുന്ന ഒരു ലക്ഷം രൂപാ സ്വീകരിച്ചു കൊണ്ട് കേരളാ ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു.
ഈരാറ്റുപേട്ട നൈനാർ മസ്ജിദ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ഭവന
അബ്ദുൽ സലാം മൗലവി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ആമുഖപ്രസംഗം നടത്തി.
സി.എ.മൂസാ മൗലവി, എം.എം.ബാവാ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, മുഹമ്മദ് ഇസ്മായിൽ മൗലവി, മുഹമ്മദ് നദീർ ബാഖവി, സുബൈർ മൗലവി, കെ.ഇ.പരീത് ,പി.എസ്. ഷഫീക്ക്, സലീം കിണറ്റിൻ മൂട്ടിൽ, നൗഫൽ മൗലവി, മീരാൻ മൗലവി, മജീദ് മൗലവി, മജീദ് വട്ടക്കയം, വഹാബ് പേരകത്തുശേരി ,എ.ജെ. അനസ് തുടങ്ങിയവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19