പാലാ: ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക്ഹൗസ് സർജൻസി കൂടി ആരംഭിച്ചതായി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ആറ് ഡോക്ടർമാർ കൂടി ഇവിടെ ലഭ്യമായിട്ടുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങളിലായി ഇവരെ വിന്യസിപ്പിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗം ഡോക്ടർമാരും താമസിയാതെ ഹൗസ് സർജൻസിക്കായി ഇവിടെ ലഭ്യമാകും.
ഒ. പി.വിഭാഗങ്ങളിലെയും കാഷ്വാലിറ്റിയിലേയും തിരക്ക് കുറയ്ക്കുവാൻ വളരെ സഹായകരമായതായി ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും ചെയർമാൻ അഭിനന്ദിച്ചു.