തിടനാട്: തിടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അമ്പാറനിരപരപ്പേല്‍ ബാലകൃഷ്ണന്‍ വട്ടത്താനത്തിന്റെ വീട് ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ വെള്ളം കയറി വീട് മുങ്ങി നില്‍ക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് വീട്ടിലെ ആളുകള്‍ അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളില്‍ തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു. ഇതു മൂലം ആളപായം ഒഴിവായി.