ചെമ്പ്, പനച്ചിക്കാട് മേഖലയില്‍ രോഗവ്യാപനം; കോട്ടയം മുനിസിപ്പാലിറ്റിയില്‍ ഇന്ന് 10 പേര്‍ക്ക്; അതിരമ്പുഴയ്ക്കും ഏറ്റുമാനൂരിനും ആശ്വാസം

കോട്ടയം: ചെമ്പ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ രോഗവ്യാപനം തീവ്രമാകുന്നു. ഇരു ഗ്രാമപഞ്ചായത്തുകളിലും എട്ടു കേസുകള്‍ വീതമാണ് ഇന്നു റിപ്പോര്‍ട്ട് ചെയ്തത്.

കോട്ടയം മുനിസിപ്പാലിറ്റി ഇന്നു 10 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ വെച്ചൂര്‍, കുറിച്ചി, പഞ്ചായത്തുകളില്‍ ഏഴു വീതവും, മീനടം, തലയാഴം പഞ്ചായത്തുകളില്‍ ആറു വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിജയപുരം-5, പാറത്തോട്-4 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.

അതിരമ്പുഴ, ഏറ്റുമാനൂര്‍ പ്രദേശങ്ങള്‍ക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനമായിരുന്നു. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തിരുവാര്‍പ്പ് സ്വദേശിക്കു ഇന്ന് രോഗം സ്ഥിരീകരിച്ചതൊഴിച്ചാല്‍ ഈ മേഖലയില്‍ ഇന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply