ജനപ്രതിനിധികൾക്ക് സ്വീകരണവും, പിഎസ് സി കോച്ചിഗ് സെന്ററിന്റെ ഉദ്‌ഘാടനം നടത്തി

പൂഞ്ഞാർ : ഇടതുപക്ഷ ജനാധിപത്യ മുനണിയുടെ ഭാഗമായി വിജയിച്ച വിവിധാ ജനപ്രതിനിധികൾക്ക് സ്വീകരണവും, പി എസ് സി കോച്ചിഗ് സെന്ററിന്റെ ഉദ്‌ഘാടനം നടത്തി.

തെക്കേക്കര പഞ്ചായത്തിൽ 13-വാർഡ് പയ്യാനിത്തോട്ടം ഇടതു പക്ഷ സ്ഥാനാർഥി പാർവതി അമൽ ഇലെക്ഷൻ പ്രചാരണർത്വം വിജയിച്ചാൽ ചെറുപ്പക്കാർക്കും കുട്ടികൾക്കും വേണ്ടി ഒരു ട്യൂഷൻ സെന്ററൂം, പി.എസ്.സി കോച്ചിംഗ് സെന്റർ തുടങ്ങുമെന്ന് വാഗ്ദാനം നൽകിയിരുന്നു.

Advertisements

എന്നാൽ പരാജയപ്പെട്ടുവെങ്കിലും നൽകിയ വാഗ്ദാനം അതേപടി നിറവേറ്റുകയാണ് പാർവതി. റിസൾട് വന്നു ഒരുമാസം തികയും മുൻപേ ഹോപ്സ് എന്ന പേരിൽ ഒരു ട്യൂഷൻ സെന്റ്ററും പി.എസ്.സി കോച്ചിംഗ് സെന്ററും തുടങ്ങി മാതൃക ആയിരിക്കുകയാണ്. ജില്ല കമ്മിറ്റി അംഗം ജോയ് ജോർജ് ഉൽഘാടനം ചെയ്തു.

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മുണ്ടക്കയം ജില്ലാ പഞ്ചായത്ത്‌ അംഗം അനുപമ പി ആർ , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ. ആക്ഷയ് ഹരി, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ബീന മധുകുമാർ, മിനിമോൾ ബിജു നിഷ സാനു, ലോക്കൽ സെക്രട്ടറി സിജു റ്റി എസ്,ഏരിയ കമ്മിറ്റി അംഗങ്ങളായ സ്നേഹധനൻ, ശശിന്ദ്രൻ കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.

ഡി.വൈ എഫ് ഐ ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി അമൽ ശശീന്ദ്ര് അധ്യക്ഷനായ യോഗത്തിൽ ബ്രാഞ്ജ് സെക്രട്ടറി കെ റെജി സ്വാഗതം ആശംസിച്ചു.

You May Also Like

Leave a Reply