പാലാ:കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പാലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പ്രതിരോധ വാരാചരണം സംഘടിപ്പിക്കുകയാണ്.
ഹോമിയോപ്പതി വകുപ്പിന്റെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗമായ റീച്ച് ജില്ലാ ഘടകം. ഇന്നു മുതല്‍ സെപ്റ്റം’:14 ചൊവ്വാഴ്ച വരെ നടത്തപ്പെടുന്ന പ്രതിരോധ വാരം, കോവിഡ് വാക്‌സിന്‍ ലഭ്യമല്ലാത്ത 18 വയസ്സില്‍ താഴെയുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്.
സാമൂഹ്യ അകലം, മാസ്‌ക്, ശുചിത്വം, ഒപ്പം ഹോമിയോപ്പതി മരുന്നുകളുടെ നിര്‍ദ്ദേശാനുസരണം ഉള്ള ഉപയോഗവും വഴി കുട്ടികള്‍ ക്ക് കോവിഡ് വ്യാപനത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതി പാലായിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അജി വില്‍ബറും നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19