പൂഞ്ഞാര്‍: ഹോമിയോ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്കു താമസിച്ചിരുന്ന പാതാമ്പുഴ അരയത്തിനാല്‍ ഡോ. എ.ഡി സെബാസ്റ്റ്യന്‍(76) നെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ ഹോമിയോ ക്ലിനിക് നടത്തിയിരുന്ന സെബാസ്റ്റ്യന്‍ മൂന്ന് വര്‍ഷങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് സമീപവാസികള്‍ വീട്ടില്‍ പരിശോധന നടത്തിയത്. ഗേറ്റില്‍ വച്ചിരുന്ന വൈദ്യുതി ബില്‍ അവിടെതന്നെ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഇദ്ദേഹത്തിന്റെ ടാപ്പിങ് തൊഴിലാളിയാണ് ഡോക്ടറെ ആദ്യം അന്വേഷിച്ചത്.
വീടിന്റെ പിന്‍വശത്തെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പിന്നീട് വീടിനകത്തു ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേഹത്ത് വസ്ത്രങ്ങളുണ്ടായിരുന്നില്ല. ശരീരം ജീര്‍ണിച്ച് തുടങ്ങിയ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശവസംസ്‌കാരം നടത്തി. മക്കള്‍: ശീതള്‍ സെബാസ്റ്റ്യന്‍ (കോട്ടയം), ജോര്‍ജ് സെബാസ്റ്റ്യന്‍ (യു.കെ.).
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19