പാലാ: പാലിയേറ്റീവ് രംഗത്ത് ഹോം നഴ്സുമാരുടെ സേവനം മഹത്തരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ചെത്തിമറ്റം ക്രിസ്തുരാജ് കൗൺസിലിംഗ് സെൻ്ററിൻ്റെയും ടേണിംഗ് പോയിൻ്റിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോം നഴ്സിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.
ഷിൻ്റോ സിറിയക് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പടവൻ മുഖ്യാതിഥി ആയിരുന്നു. ടോണി തോട്ടം ഐഡി കാർഡുകളുടെ വിതരണവും കൗൺസിലർ ലിജി ബിജു സമ്മാനദാനവും നിർവ്വഹിച്ചു. സിസ്റ്റർ ജാൻസി മഠത്തിക്കുന്നേൽ, സിസ്റ്റർ റാണി മരിയ, ഡോ മിനി സന്തോഷ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് ബി നായർ, സുദേവ് കുമാർ എന്നിവർ ക്ലാസുകളെടുത്തു. ജോമോൻ ജോസഫ്, ജിമ്മി ലൂക്കോസ്, മെൽവിൻ സക്കറിയ എന്നിവർ പ്രസംഗിച്ചു.