അരുവിത്തുറ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നടത്തുന്ന നഗരപ്രദക്ഷിണത്തെ വരവേൽക്കാൻ 25 അടി ഉയരമുള്ള കുരിശ് അരുവിത്തുറ പള്ളിയുടെ കീഴിലുള്ള ഈരാറ്റുപേട്ട വടക്കേക്കരയിലുള്ള കുരിശുപള്ളിയിൽ തയ്യാറായി. നഗര പ്രദക്ഷിണത്തെ വരവേൽക്കാൻ ഈരാറ്റുപേട്ട ടൗൺ ഒരുങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഏപ്രിൽ 22ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്. 101 പൊൻകുരിശുകളോടൊപ്പം തൊട്ടടുത്ത Read More…
പാലാ: അര നൂറ്റാണ്ടിലേറെക്കാലമായുള്ള പാറപ്പള്ളി ലക്ഷം കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നത്തിന് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ സാക്ഷാൽക്കാരം. ലക്ഷംവീട് കോളനി ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. അന്നു മുതൽ വഴി എന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു കോളനി നിവാസികൾക്ക്. കോളനി ആരംഭിച്ചപ്പോൾ കൈക്കുഞ്ഞായിരുന്നവരുടെ മക്കൾക്കു കൈക്കുഞ്ഞുങ്ങൾ ഉണ്ടായിട്ടും സ്വപ്നം യാഥാർത്ഥ്യമായില്ല. വർഷങ്ങളായി അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ആവശ്യം ഉന്നയിക്കപ്പെട്ടു. ആദ്യമൊക്കെ ഓരോ തിരഞ്ഞെടുപ്പുകൾ വരുമ്പോഴും പ്രതീക്ഷകളുമായി ആളുകളെത്തി. നിരാശയായിരുന്നു ഫലം. പിന്നെ Read More…
ഈരാറ്റുപേട്ട: ആലുംതറയിൽ കുഞ്ഞുമൊയ്തീൻ (106) നിര്യാതനായി. കബറടക്കം നാളെ 1.00 മണിക്ക് പുത്തൻ പള്ളി ഖബർസ്ഥാനിൽ. ഭാര്യ; സൈനബ (കാഞ്ഞിരപ്പള്ളി കോട്ടവാതുക്കൽ കുടുംബാംഗം). മക്കൾ: അഷറഫ്, അബ്ദുൽ ലത്തീഫ്, ഹനീഫ, സിയാദ്, കുഞ്ഞുപാത്തുമ്മ, ഐഷാ ബീന,പരേതരായ : സാലി, അബ്ദുൽ റഹീം, സുബൈർ. മരുമക്കൾ : കുഞ്ഞാമിന, നൂർ ജഹാൻ, ജമീല, റസിയ,ഹനീഫ, ഷാജഹാൻ ഷഫീക്ക്, റജീന.