പാലാ: ഒന്നര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലവും റോഡും നിർമ്മിക്കാൻ ബജറ്റിൽ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലം തകർന്നതിനു ശേഷം ആറു കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് 25 കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനമെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുത്തിട്ടില്ല. ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ മണ്ഡലത്തിൽ ഒരു ഫുഡ് പാർക്കും വിപുലമായ കോൾഡ് സ്റ്റോറേജും അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമായും ഈ മൂന്ന് കാര്യങ്ങളാണ് Read More…