ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ സ്ഥലങ്ങളിൽ സ്ഥാപ്പിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ഷോൺ ജോർജ് പോലീസിനും, തിരഞ്ഞെടുപ്പ് നിരീക്ഷകനും പരാതി നൽകി.
ഷോണിന്റെ ജന സ്വീകര്യതയിൽ ഭീതിപൂണ്ട എതിരാളികളുടെ ഇത്തരം ചെയ്തികൾ ജനാതിപത്യത്തിന് ഭൂഷണം അല്ലെന്നും വിജയം സുനിശ്ചിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജ് വടക്കൻ, കൺവീനർ ബൈജു മണ്ഡപത്തികുന്നേൽ എന്നിവർ പറഞ്ഞു.