Pala News

നഗര ജംഗ്ഷനുകളെ പ്രഭാപൂരിതമാക്കി ഹൈമാസ്ററ് ലൈററുകൾ പ്രകാശിപ്പിച്ചു; കുരിശുപള്ളി കവല, മുണ്ടുപാലം, ലൈബ്രറി ജംഗ്ഷൻ എന്നിവിടങ്ങൾ പ്രകാശമയമായി

പാലാ: പാലാ നഗരപ്രദേശത്തെ മൂന്ന് പ്രധാന ജംഗ്ഷനുകൾ പ്രഭാപൂരിതമാക്കുന്നതിനായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. മുണ്ടുപാലം, കുരിശുപള്ളി കല, ലൈബ്രറി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പ്രഭ ചൊരിയുന്ന പുതിയ ലൈറ്റുകൾ സ്ഥാപിച്ചത്.

ശബരിമല തീർത്ഥാടന പാതയിലെ ഈ പ്രധാന ജംഗ്ഷനുകളിലെ വെളിച്ച കുറവിന് ഇതോടെ പരാഹാരമായി. എം.പി ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ജോസ്.കെ.മാണി എം.പി നിർവ്വഹിച്ചു.

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ലീന സണ്ണി, ഷാജു തുരുത്തൻ, ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ, ബിജി ജോ ജോ ,സാവിയോ കാവുകാട്ട്,ജോസ് ചീരാംകുഴി ,ഷിബ ജിയോ, നീന ചെറുവള്ളി, മായാപ്രദീപ്,ജോസ്സു കുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, ബിജു പാലൂ പടവൻ, ജോജോ കുടക്കച്ചിറ ,ജോർജ്കുട്ടി ചെറുവള്ളി, കെ.അജി, ബോബി കുറിച്ചിയിൽ, തങ്കച്ചൻ ഇല്ലം, ബിന്നിച്ചൻ ഇടേട്ട് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.