ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 85.13 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.77 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 3,19,782 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നു മന്ത്രി അറിയിച്ചു.

വിജയ ശതമാന കണക്കില്‍ ഏറ്റവും മുന്‍പില്‍ എറണാകുളവും പിന്നില്‍ കാസര്‍ഗോഡുമാണ്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയപ്പോള്‍ ആകെ 18,510 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ-പ്ലസ് സ്വന്തമാക്കി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസുകള്‍ നേടിയത്. 234 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി.

സയന്‍സ് 88.62%, ഹ്യുമാനിറ്റീസ് 77.76%, കൊമേഴ്‌സ് 84.52%, ടെക്‌നിക്കല്‍ 87.94%, ആര്‍ട്ട് (കലാമണ്ഡലം) 98.75 എന്നിങ്ങനെയാണ് വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം. എന്‍എസ്‌ക്യൂഎഫ് പരീക്ഷയില്‍ 73.02 ശതമാനം വിജയം നേടി. സേ പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ജൂലൈ 24 മുതല്‍ ആരംഭിക്കും.

You May Also Like

Leave a Reply