കോട്ടയം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും കേരളാ ബാങ്കിലെയും സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് സർക്കാർ പുനർനിർണയിച്ചു. ഇനി മുതൽ സ്ഥിരനിക്ഷേപങ്ങൾക്ക് 8.25 ശതമാനം വരെ പലിശ ലഭിക്കും.
15 ദിവസം മുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭ്യമാണ്. ഇതോടൊപ്പം കേരളാ ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കും പുനർനിർണയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഗ്യാരന്റിയും ലഭ്യമാണ്.
ദേശസാൽകൃത, ഇതര ബാങ്കുകളേക്കാൾ ഉയർന്നതാണ് സഹകരണ ബാങ്കുകളിലെ പലിശനിരക്ക്. പലിശ നിരക്ക് നിർണയത്തിനായുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷനായി.