തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് 2022. – 2023 വാർഷികപദ്ധതി പ്രകാരം നടപ്പിലാക്കുന്ന മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. 2600 മുട്ടക്കോഴികളെയാണ് നടപ്പു വർഷം നൽകുന്നത്.

രണ്ടാം ഘട്ട വിതരണം ഒക്- 11 ന് നടക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻകുട്ടപ്പൻ , ബിനോയി ജോസഫ് , ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു , രതീഷ് പി.എസ്. ദീപാ സജി, അമ്മിണി തോമസ്, നജീമാ പരിക്കൊച്ച്, വെറ്ററിനറി സർജൻ : ഡോ: ബിനോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.