കോട്ടയം: ജില്ലയിലെ എല്ലാ മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതില്‍ 30 മേഖലകളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്ററില്‍ അധികമായിരിക്കും.
ഈരാറ്റുപേട്ട ബ്ലോക്കിനു കീഴില്‍ വരുന്ന പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, തീക്കോയി, എന്നിവിടങ്ങളില്‍ 34 മുതല്‍ 49 നോട്ട്സ് (knots) (63 മുതല്‍ 90 കിലോമീറ്റര്‍) വരെയാണ് കാറ്റിന്റെ വേഗത പ്രവചിച്ചിരിക്കുന്നത്.
ഭരണങ്ങാനം, രാമപുരം, കടനാട്, കരൂര്‍, കിടങ്ങൂര്‍, കൊഴുവനാല്‍, കുറവിലങ്ങാട്, മീനച്ചില്‍, തലനാട്, തലപ്പലം, ഈരാറ്റുപേട്ട, മേലുകാവ്, മൂന്നിലവ്, മുത്തോലി, പാലാ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 28 മുതല്‍ 33 നോട്ട്സ് (51 മുതല്‍ 61 കിലോമീറ്റര്‍) വരെയാണ് വേഗത പ്രവചിച്ചിരിക്കുന്നത്.
സമ്പൂര്‍ണ പട്ടിക ചുവടെ