കുന്നോന്നി: പൂഞ്ഞാർ തെക്കേക്കരയിൽ വേനൽ മഴയേ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റിൽ കുന്നോന്നിയിൽ വ്യാപകമായ നാശ നഷ്ടങ്ങൾ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുന്നോന്നി ചാലക്കുന്നത്ത് രാധാ മോഹനൻ്റെ വീട് ഭാഗികമായി തകർന്നു.
ശക്തമായ കാറ്റിനെ തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന റബ്ബർ മരം വീടിൻ്റ മുകളിലേയ്ക്ക് കടപുഴകി വീണു. അടുക്കളയും ശുചി മുറിയും പൂർണ്ണമായും നശിച്ചു. വീട്ടുടമ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുപകരണൾക്ക് കേടുപാടുകൾ സംഭവിച്ചു.

സമീപത്ത് ഉണ്ടായിരുന്ന സഹോദരൻ ചാലകുന്നത്ത് സോമൻ്റെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. വാർഡ് മെമ്പർ ബീനാ മധു മോൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തി. വില്ലേജ് അധികാരികളെ നാശനഷ്ടങ്ങൾ ബോധ്യപ്പെടുത്തി.