തോരാതെ പെയ്ത് കനത്ത മഴ, മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു; അതിശക്തമായ മഴവെളളപ്പാച്ചില്‍, മലയോര മേഖലയില്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി

ഈരാറ്റുപേട്ട: തോരാതെ പെയ്യുന്ന മഴയിലെ മലവെള്ളപ്പാച്ചിലില്‍ മീനച്ചിലാറിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. അതേ സമയം, തീക്കോയി ഭാഗത്ത് ഉരുള്‍ പൊട്ടിയെന്ന അഭ്യൂഹം പരക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഈരാറ്റുപേട്ട പോലീസും ഫയര്‍ഫോഴ്‌സും നിഷേധിച്ചു.

നിലവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തീക്കോയി ഭാഗത്ത് ഉരുള്‍ പൊട്ടിയതായി അറിയിപ്പൊന്നുമില്ലെന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും പോലീസും അറിയിച്ചു. മലവെള്ളപ്പാച്ചിലിലാണ് ജലനിരപ്പ് ഉയരുന്നത്.

അതേ സമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായി തീക്കോയി ഭാഗത്തു നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മലയോര പ്രദേശത്തും ഈരാറ്റുപേട്ടയിലും പാലായിലുമെല്ലാം കനത്ത മഴ തുടരുകയാണ്.

തുള്ളി തോരാതെ പെയ്യുന്ന മഴയില്‍ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നുണ്ട്. മീനച്ചിലാറിന്റെ തീരപ്രദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: