ഈരാറ്റുപേട്ടയിലും മലയോരമേഖലയിലും രാത്രിയില്‍ കനത്ത മഴ; മീനച്ചിലാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട, തീക്കോയിലും മലയോര പ്രദേശത്തും രാത്രിയില്‍ കനത്ത മഴ രേഖപ്പെടുത്തി. ഇതോടെ മീനച്ചിലാറിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു.

മീനച്ചിലാറിനു പുറമെ മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. നദികളെല്ലാം തന്നെ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നു.

അയ്മനം, മണര്‍കാട്, അയര്‍ക്കുന്നം പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. അറുമാനൂര്‍ റോഡില്‍ ഒരാള്‍പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്്.

മൂന്നാനി റോഡിലും പാലാ വൈക്കം റോഡിലും വെള്ളക്കെട്ടുണ്ട്. പാലാ തൊടുപുഴ റോഡ് മാത്രമാണ് പൂര്‍ണമായും സഞ്ചാരയോഗ്യമാണ്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: