കനത്ത മഴയെത്തുടർന്നു മീനച്ചിൽ താലൂക്കിലെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു മൂലം പലയിടങ്ങളിലും തോടുകൾ കരകവിയുകയും മീനച്ചിലാറ്റിൽ വെള്ളപ്പൊക്കത്ത സാധ്യത നിലനിൽക്കുകയും ചെയ്യുകയാണ്. ആയതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
റവന്യൂ, പോലീസ്, ഫയർഫോഴ്സ് അധികൃതർക്കു അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്. മീനച്ചിൽ തഹസീൽദാരുടെ നേതൃത്വത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചു വരികയാണ്.
അടിയന്തിര സാഹചര്യമുണ്ടായിൽ മീനച്ചിൽ താലൂക്ക് ഓഫീസ് നമ്പരായ 04822 212325 എന്ന നമ്പരിലോ എം എൽ എ ഓഫീസുമായി ബന്ധപ്പെട്ട 9447137780 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19