kottayam

മഴ കനക്കുന്നു ; ജാഗ്രത പാലിക്കുക : ജോസ് കെ മാണി

കോട്ടയം: ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പുമായും ജില്ലാ ഭരണകൂടവുമായും ജോസ് കെ മാണി എംപി ബന്ധപ്പെട്ടു.

മേലുകാവ്, മൂന്നിലവ്, തലനാട്, മുണ്ടക്കയം, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിൽ
താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ റവന്യൂ, പോലീസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.