മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ പുനരാരംഭിക്കുന്നു

പാലാ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ആരംഭിച്ച 10 പ്രിവെന്റീവ് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നു.

എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ്, കാര്‍ഡിയാക് എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ്, ഡയബെറ്റിക് ഹെല്‍ത്ത് ചെക്കപ്പ്, കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പ്, പീഡിയാട്രിക് ഹെല്‍ത്ത് ചെക്കപ്പ്, കോര്‍പ്പറേറ്റ്, ബേസിക്കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ്, ഹോള്‍ ബോഡി പാക്കേജ് (മെയില്‍), ഹോള്‍ ബോഡി പാക്കേജ് (ഫീമെയില്‍), വെല്‍ വുമണ്‍ ഹെല്‍ത്ത് ചെക്കപ്പ് എന്നീ പാക്കേജുകളാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ഉയര്‍ന്ന തോതിലുള്ള അഭ്യര്‍ത്ഥനയെ മാനിച്ച് പുനരാരംഭിക്കുന്നത്.

ക്രിസ്തുമസ്, പുതുവത്സരം എന്നിവ അടുത്തുവരുന്ന സാഹചര്യത്തില്‍, ആഘോഷ വേളകളില്‍ ആരോഗ്യപൂര്‍ണമായി ഇരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെക്കപ്പ് പാക്കേജുകള്‍ പുനരാരംഭിക്കുന്നത്.

നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമായ കാര്യങ്ങളില്‍ ഒന്നാണ് കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ആരോഗ്യ പരിശോധന. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിശ്രമമില്ലായ്മ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

അതുകൊണ്ടു തന്നെ ആരോഗ്യകരമായ ജീവിതരീതി നയിക്കേണ്ടതിന്റെ ആവശ്യകത ദിനംപ്രതി കൂടി വരുന്നു.

നല്ല ആരോഗ്യം നിലനിര്‍ത്താന്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് പ്രിവെന്റീവ് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ്.

വിശദമായ മെഡിക്കല്‍ വിലയിരുത്തലും ആരോഗ്യ അവബോധനവും അടങ്ങുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളാണ് ഇവിടെ നല്‍കുന്നത്.

ശരീരത്തിലെ എല്ലാ സുപ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനം പഠിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിനായി ഓരോ പാക്കേജും പ്രത്യേകമായിട്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പ്രമേഹ രോഗികള്‍ക്കു രോഗം നിയന്ത്രിക്കാനായും പ്രമേഹരോഗം മൂലം കിഡ്‌നി ഫെയ്‌ലിയര്‍ മുതലായ പാര്‍ശ്വഫലങ്ങള്‍ വരാതിരിക്കാനുമായി പ്രത്യേക ഡയബറ്റിക് പാക്കേജുകളുണ്ട്.

അതു പോലെ തന്നെ വൃക്കരോഗം അനുദിനം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വൃക്കരോഗത്തെ തടയാനായി കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകളുമുണ്ട്.

വ്യക്തിഗത ചികിത്സക്ക് പ്രാധാന്യം നല്കുന്നതിനോടൊപ്പം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ഈ ആരോഗ്യ പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നു.

മികച്ച ചികിത്സാ നിര്‍ണയം, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം, അത്യാധുനിക ചികിത്സാ നിര്‍ണ്ണയോപാധികള്‍ എന്നിവ സ്വന്തമായുള്ള മാര്‍സ്ലീവാ മെഡിസിറ്റി പാലാ, ആരോഗ്യം മെച്ചപ്പെടുത്തുകയും അതുവഴി അസുഖം വരാനുള്ള സാധ്യത കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹെല്‍ത്ത് ചെക്കപ്പ ്പാക്കേജുകള്‍ പുനരാരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply