പെരുമഴ പെയ്യുമ്പോഴും മഞ്ഞുള്ളപ്പോഴും എന്നു വേണ്ട നാല്ക്കവലകളില് നേരെ പോവാന്‍ വരെ ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കുന്നവരാണ് ഏറെ പേരും. നിരവധി അനാവശ്യ സമയങ്ങളിലും വാഹന ഡ്രൈവര്‍മാര്‍ 4 ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് (hazard light) ഇട്ട് പോവാറുണ്ട്.
എന്നാല്‍ ഇതു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന കാര്യം നമ്മില്‍ ഏറെ പേര്‍ക്കും അറിയില്ല. അനാവശ്യമായി ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് പിഴ അടച്ച് രാജിയാക്കാന്‍ വരെ സാധിക്കാത്ത ഗുരുതരമായ ഒരു ട്രാഫിക് നിയമ ലംഘനമാണ്.
മഴയോ മഞ്ഞോ ഉള്ള സമയങ്ങളിലോ, ജംഗ്ഷനില്‍ നേരെ പോവാന്‍ വേണ്ടിയോ പോലുള്ള അവസരത്തില്‍ ഉപയോഗിക്കാനുള്ളതല്ല ഹസാര്‍ഡ് വാണിംഗ് സിഗ്നല്‍ ലൈറ്റ്. പേരു സൂചിപ്പിക്കുന്നതു പോലെ എന്തെങ്കിലും ഹസാര്‍ഡ്
ഹസാര്‍ഡ് വാണിംഗ് സിഗ്നല്‍ ലൈറ്റ് തെളിയിക്കേണ്ട സന്ദര്‍ഭങ്ങള്‍
- വാഹനം യാന്ത്രിക തകരാര്‍ സംഭവിച്ചോ, ടയര്‍ മാറ്റിയിടാനോ, അപകടത്തില്‍ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിര്‍ത്തിയിടേണ്ടി വന്നാല്‍. ഈ സമയത്ത് വാണിംഗ് ട്രൈആംഗിളും റോഡില്‍ വെക്കണം.
- എന്തെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നാല്‍.
- യാന്ത്രിക തകരാര്‍ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോള്‍ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെയും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെയും) ഹസാര്‍ഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തില്‍ ഹസാര്‍ഡ് വാണിംഗ് സിഗ്നലല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് കുറ്റകരമാണ്.