Pala News

കർഷകരെ അവഗണിക്കാനാവില്ല: മാണി സി കാപ്പൻ

പാലാ: രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ ഒരു ഭരണകൂടത്തിനും അവഗണിക്കാനാവില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എലിക്കുളം പഞ്ചായത്ത് ഞാറ്റുവേലചന്തയുടെയും കർഷകസഭയുടെയും ഭാഗമായി സംഘടിപ്പിച്ച ഹരിതോൽസവ് 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. ഹയറുന്നിസ സി എ, ടി എൻ ഗിരീഷ്കുമാർ, ജെസ്സി ഷാജൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ജോമോൾ മാത്യു, സിൽവി വിൽസൺ, ബെറ്റി റോയി, എം കെ രാധാകൃഷ്ണൻ, ലിസ്സി ആൻറണി, ഡോ ലെൻസി തോമസ്, നിസ്സ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.