ഹരിതം ജനകീയ ഹോട്ടലിന് പൂഞ്ഞാറില്‍ തുടക്കമായി

പൂഞ്ഞാര്‍ : സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ട് ഇന പരിപാടിയുടെ ഭാഗമായുള്ള വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലിന് പൂഞ്ഞാറില്‍ തുടക്കമായി.

പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജ് ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമേഷ് ബി വെട്ടിമറ്റം സ്വാഗതവും ജനകീയ ഹോട്ടല്‍ കണ്‍വീനര്‍ ശാന്തകുമാരി നന്ദിയും പറഞ്ഞു.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായി നിയോഗിച്ചിരിക്കുന്ന ഹരിതകര്‍മ്മസേനയെ സ്വയംപര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം ഹരിത കര്‍മ്മസേനയ്ക്കാണ് കൈമാറിയത്.

ശാന്തകുമാരി, പുഷ്പമ്മ, ശുഭ, റ്റിന്റു, ലത ബാബു എന്നീ 5 വനിതകളാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഹോട്ടലിനെ ജനകീയമാക്കുന്നതിന് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ലീലാമ്മ ചാക്കോ, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത നോബിള്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് ഉസ്മാന്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജെ.സി. അഗസ്റ്റിന്‍, എ.സി. ജോര്‍ജ്, കെ.പി മധുകുമാര്‍, ഹരിസ്വാമി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അന്‍ഷാദ് ഇസ്മായില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply