ട്രേഡ് യൂണിയന്‍ നേതാവ് ഹരീസ് മുഹമ്മദ് വാഴമറ്റത്തില്‍ സിപിഐയില്‍ ചേര്‍ന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ദീര്‍ഘകാല പൊതുപ്രവര്‍ത്തകനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ഹരീസ് മുഹമ്മദ് വാഴമറ്റത്തില്‍ സിപിഐയില്‍ ചേര്‍ന്നു. ഹരീസിന് സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ. മുജീബ് പതാക കൈമാറി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ലോക്കല്‍ സെക്രട്ടറി കെ.എസ് നൗഷാദ് രക്തഹാരം അണിയിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സഖാക്കളുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചു.

Advertisements

You May Also Like

Leave a Reply