കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’യോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനായി കുടുംബശ്രീ തയാറാക്കിയ പതാകയുടെ വിതരണം കോട്ടയം ജില്ലയിൽ ആരംഭിച്ചു.
സ്‌കൂളുകൾ വഴിയുള്ള ദേശീയ പതാകയുടെ വിതരണോദ്ഘാടനം കോട്ടയം ഗവൺമെന്റ് ടൗൺ എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേശീയ പതാക കൈമാറി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു.