Ramapuram News

കുട്ടികളുടെ അഭിരുചികൾ വളർത്തണം: മാണി സി കാപ്പൻ

രാമപുരം: കുട്ടികളുടെ അഭിരുചികളെ വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാമപുരം പഞ്ചായത്തിലെ ജി വി രാജ സ്കൂൾ വാർഡ് അംഗൻവാടി മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.

രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സേവ്യർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിതാ അലക്സ്, പഞ്ചായത്ത് അംഗങ്ങളായ കെ കെ ശാന്താറാം, റോബി തോമസ്, റജി ജയൻ, ഏഴാച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ലാലിച്ചൻ ചെട്ടിയാകുന്നേൽ, പുഷ്പ കല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സി തോമസ്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, എന്നിവർ പ്രസംഗിച്ചു. അംഗൻവാടിക്ക് സ്ഥലം നൽകിയ ലാലിച്ചൻ ചെട്ടിയാകുന്നേലിനെ ചടങ്ങിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published.