ഈരാറ്റുപേട്ടയില്‍ വീട്ടിനുള്ളില്‍ കടന്ന അതിഥി തൊഴിലാളിയെ പിടികൂടി

ഈരാറ്റുപേട്ട: വീട്ടിനുള്ളില്‍ കടന്ന അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തെക്കേക്കര സ്വദേശി സക്കീറിന്റെ വീട്ടിലാണ് ഇയാള്‍ കടന്നുകയറിയത്.

ഇയാളെ കണ്ട വീട്ടിലെ കുട്ടി ഒച്ചവച്ചതോടെ വീട്ടിനുള്ളിലേക്ക് കടന്ന് ഒളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരിച്ചിലിന് ഒടുവില്‍ ഇയാളെ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Advertisements

സ്ഥലത്തെത്തിയ പോലീസിന് ഇയാളെ കൈമാറി. ഇയാള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

You May Also Like

Leave a Reply