കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

പ്രസ്തുത വിഷയങ്ങളിൽ യുജിസി നിശ്ചയിച്ച യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 30ന് രാവിലെ 9.30ന് എത്തണം.

വിശദവിവരത്തിന് വെബ്സൈറ്റ്: www.rit.ac.in ഫോൺ: 0481 2506153, 0481 2507763.