
പാലാ: കോവിഡും സാമ്പത്തിക നയങ്ങളും കൊണ്ട് വരുത്തി വച്ച വിലക്കയറ്റവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടുന്ന രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ,മോരിനും തൈരിനും,ഭക്ഷ്യവസ്തുക്കൾക്കു പോലും ജി.എസ്.ടി ചുമത്തുന്ന കേന്ദ്ര സർക്കാർ നയമെന്ന് കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം നേതൃ യോഗം ചൂണ്ടിക്കാട്ടി.
വിശപ്പിനെതിരെയുളള പോരാട്ടത്തിനായി ഏവരും കൈകോർക്കേണ്ടതുണ്ട് എന്നും വികലമായ കേന്ദ്രനയം തിരുത്തുവാൻ കേരള സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.പാലാ നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി എൽ.ഡി.എഫ് സർക്കാർ അനുവദിക്കുന്ന തുക വിനിയോഗിക്കപ്പെടാതെ പാഴാക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുവാനും പദ്ധതി നടപ്പാക്കുന്നതിൽ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
ജനം ചുമതലപ്പെടുത്തിയവർ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും നിസ്സംഗത പുലർത്തുകയും ചെയ്യുന്നുവെന്ന് യോഗം ആരോപിച്ചു. വരൾച്ചാ ദുരിതാശ്വാസ പദ്ധതി, വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതി എന്നിവയിൽ അനുവദിച്ച തുകയുടെ വിനിയോഗവും പൂർത്തിയാക്കപ്പെടുന്നില്ല എന്ന് യോഗം ആരോപിച്ചു.
സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് യോഗത്തിൽ സ്വീകരണം നൽകി.നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് കണ്ടനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം കേരള കോൺ’ (എം) ജന.സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അഡ്വ.ജോസ് ടോം, സണ്ണി തെക്കേടം, പെണ്ണമ്മ ജോസഫ്, ബേബി ഉഴുത്തുവാൽ, ആൻ്റോ പിഞ്ഞാറേക്കര ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്, ബൈജു കൊല്ലംപറമ്പിൽ, ജോസുകുട്ടി പൂവേലി, രാമചന്ദൻ അള്ളുംപുറം, ഡോമിനിക് എലിപ്പുലിക്കാട്ട്, കുഞ്ഞുമോൻ മാടപ്പാട്ട്, മാത്തുക്കുട്ടി ചേന്നാട്ട്, ബിനോയി നരിതൂക്കിൽ ,ടോബി തൈപ്പറമ്പിൽ ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.