Crime News

മതിയായ രേഖകള്‍ ഇല്ലാതെ കടത്തികൊണ്ടു വന്ന 77.96 ലക്ഷം രൂപ വിലവരുന്ന 1.6 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഗോള്‍ഡ് സ്‌പെഷ്യല്‍ ഡ്രൈവ് പ്രകാരം ജി. എസ്. റ്റി ഇന്റലിജന്‍സ് നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന 77.96 ലക്ഷം രൂപ വില വരുന്ന 1.6 കിലോ ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി.

ജി. എസ്. റ്റി ഇന്റലിജന്‍സ് കരുനാഗപ്പള്ളി മൊബൈല്‍ സ്‌ക്വാഡ്-3 ആണ് കരുനാഗപ്പള്ളി നഗരത്തില്‍ നിന്നും, റെയില്‍വേയിവെ സ്റ്റേഷ നിന്നുമായി സ്വര്‍ണ്ണം പിടികൂടിയത്.

ജി. എസ്. റ്റി വകുപ്പ് 129, 130 പ്രകാരം നോട്ടീസ് നല്‍കി, പിഴ, നികുതി, ഫൈന്‍ എന്നീ ഇനങ്ങളില്‍ 6.58 ലക്ഷം രൂപ ഈടാക്കി.

76 ലക്ഷം രൂപ വിലവരുന്ന 1558 ഗ്രാം ഉരുക്കിയ സ്വര്‍ണ്ണമാണ് കരുനാഗപ്പള്ളി നഗരത്തില്‍ നിന്നും പിടികൂടിയത്. സെക്ഷന്‍ 129 പ്രകാരം നോട്ടീസ് നല്‍കി നികുതിയും, പിഴയുമായി 4.56 ലക്ഷം രൂപ ഈടാക്കി.

റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ യാതൊരു രേഖയും ഇല്ലാതെ കടത്തിയ 1.96 ലക്ഷം രൂപ വിലവരുന്ന 45 ഗ്രാം സ്വര്‍ണ്ണാഭരങ്ങള്‍ പിടികൂടി സെക്ഷന്‍ 130 പ്രകാരം നോട്ടീസ് നല്‍കി നികുതിയും, പിഴയും, ഫൈനുമായി 2.02 ലക്ഷം ഈടാക്കി.

സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ് ) എസ് . രാജീവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എ. ആര്‍. ഷെമീംരാജ്, ബി. രാജേഷ്, ബി. രാജീവ്, രാജേഷ്‌കുമാര്‍. എസ്, രതീഷ്. ടി, സോനാജി ഇ. ആര്‍, രഞ്ജിനി. വി, ജീവനിക്കാരനായ ശ്രീകുമാര്‍.പി എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.