ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിക്ക് തിടനാട് പഞ്ചായത്തില്‍ തുടക്കമായി

തിടനാട്: പഞ്ചായത്തുകളെ സമ്പൂര്‍ണ്ണ മാലിന്യ രഹിതമാക്കുന്നത് ലക്ഷ്യംവെച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ക്ലീന്‍ കോട്ടയം, ഗ്രീന്‍ കോട്ടയം’ പദ്ധതിക്ക് തിടനാട് പഞ്ചായത്തില്‍ തുടക്കമായി.

തദ്ദേശ സ്വയംഭരണ സ്ഥാപനം, തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1030 കുടുംബങ്ങള്‍ക്ക് കിച്ചന്‍ ബിന്‍, 140 കുടുംബങ്ങള്‍ക്ക് റിംഗ് കമ്പോസ്റ്റ് എന്നിവ വിതരണം നടത്തുന്നതാണ്.

ഗവണ്‍മെന്റ് അക്രഡിറ്റഡ് ഏജന്‍സിയായി എസ്.സി.യു.എഫ്. മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ശ്രീ സുരേഷ് കാലായില്‍, ഉഷ ശശി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ നോബി എം ഐസക്, വിഇഒമാരായ അജേഷ് വി, രമ്യ എന്‍ നായര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന ശശി, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: