ശ്രദ്ധ നേടി ഹരിത ബൂത്ത്

ഈരാറ്റുപേട്ട: ഇന്നു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഈരാറ്റുപേട്ട കുറ്റിപ്പാറ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയവരെ വിസമയിപ്പിച്ച് ഹരിത ബൂത്ത്.

പൂര്‍ണമായും ഹരിത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച ഹരിത ബൂത്ത് കൗതുകവും ഒപ്പം ഹരിത കേരളം നിലനിര്‍ത്തേണ്ടതെങ്ങനെ എന്ന് നല്ലൊരു സന്ദേശവും പകര്‍ന്നു നല്‍കി.

Advertisements

ഹരിത കേരളം മിഷന്റെ സഹകരണത്തോടെയാണ് ഹരിത ബൂത്ത് തയാറാക്കിയത്. തെങ്ങോല, പനയോല, തഴ എന്നിവ ഉപയോഗിച്ചാണ് ഹരിത ബൂത്ത് നിര്‍മിച്ചത്.

കുടിവെള്ളവും മറ്റും മണ്‍കൂജയില്‍ വെച്ചപ്പോള്‍ കുടിക്കുന്നതിന് ഈറ്റയുടെ ഗ്ലാസുമാണ് ഹരിത ബൂത്തില്‍ ഉണ്ടായിരുന്നത്.

You May Also Like

Leave a Reply