Bharananganam News

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ “ഗ്രാൻഡ് പേരന്റ്സ് ഡേ – 2023” ഏറെ ശ്രദ്ധേയമായി

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ – വല്യമ്മച്ചിമാരുടെ സംഗമം “ഗ്രാൻഡ് പേരന്റ്സ് ഡേ” നടത്തപ്പെട്ടു.

സ്‌കൂൾ അസിസ്റ്റന്റ് മാനേജരായ ഫാ. ജിബിൻ ആനിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ്, പൂർവ്വ വിദ്യാർത്ഥികളായ വല്യപ്പച്ചൻ-വല്യമ്മച്ചിമാർ, എഴുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവരെ ആദരിക്കുകയും അവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

നൂറാം ജന്മദിനത്തിലേയ്ക്ക് പ്രവേശിക്കുന്ന വിദ്യാലയമുത്തശ്ശിക്കൊപ്പം നൂറോളം വല്യപ്പച്ചൻമാരും വല്യമ്മച്ചിമാരും പാട്ടും കളികളുമായി ചേർന്നപ്പോൾ അത് ഏറെ ഹൃദ്യമായി.

Leave a Reply

Your email address will not be published.