ഗ്രാമീണം മുത്തോലിയും സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചൂണ്ടച്ചേരി NSS യൂണിറ്റും സംയുക്തമായി ചെയ്യുന്ന നെൽക്കൃഷിയുടെ ഏഴാമത്തെ നെൽക്കൃഷിയുടെ വിത്തു വിതക്കൽ ഇന്ന് 9.00 ന് കാണിയക്കാട് പാടശേഖരത്തിൽ നടക്കുകയുണ്ടായി.
ഗ്രാമീണം മുത്തോലി പ്രസിഡന്റ് ശ്രീ. എൻ. കെ. ശശികുമാർ അധ്യക്ഷനായ യോഗത്തിൽ M.L.A. ശ്രീ. മാണി.സി.കാപ്പൻ പുതിയ ഇനം വിത്തായ മനുരത്ന വിതച്ച് ഉത്ഘാടനം ചെയ്തു.

പാലാ രൂപത വികാർ ജനറൽ റെവറന്റ് ഡോക്ടർ ജോസഫ് മലേപറമ്പിൽ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ, പഞ്ചായത്ത് മെമ്പർ സിജുമോൻ. സി. എസ്, മുത്തോലി കൃഷി ഓഫീസർ പ്രവീൺ.കെ, ഗ്രാമീണം മുത്തോലി സെക്രട്ടറി പ്രദീപ് കെ.സി.,ട്രഷറർ ഷീബ വിനോദ്,ഡൈറക്ടർ ബോർഡ് അംഗങ്ങൾ ആർ. കെ. സുധീർ, പ്രകാശ് സക്കറിയ, അർജുൻ റാം ശങ്കർ, അജിത്ത്.എസ്, ഷൈബു തോമസ്, കൂടാതെ ഗ്രാമീണം അംഗങ്ങളായ വി.മുരളീധരൻ നായർ, വാസുദേവൻ നമ്പൂതിരി, സനിൽ കുമാർ, ചൂണ്ടച്ചേരി എഞ്ചിനീറിങ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അന്റോ മാനുവൽ, ഡോക്ടർ മഞ്ജു ജിമ്മി, വോളന്റിയർമാരായ വിദ്യാർത്ഥികൾ തദ്ദേശവാസികളായ കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.