General News

തെക്കുംമുറി പാടശേഖരത്തിൽ നെൽ കൃഷി

ഗ്രാമീണം മുത്തോലിയും ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി എൻ എസ് എസ് യൂണിറ്റും സംയുകതമായി നടത്തുന്ന നെൽ കൃഷിയുടെ വിത്തു വിതക്കൽ തെക്കുംമുറി പാടശേഖരത്തിൽ ഇന്ന് രാവിലെ 9.30 ന് ബഹുമാനപ്പെട്ട MLA ശ്രീ.മാണി സി കാപ്പൻ നിർവഹിക്കുന്നു.

ഗ്രാമീണം മുത്തോലി പ്രസിഡണ്ട് ശ്രീ. എൻ . കെ. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചൂണ്ടച്ചേരി എഞ്ചിനീറിങ് കോളേജ് ചെയർമാനും പാലാ രൂപത വികാർ ജനറൽ Rev. Fr. Dr. ജോസഫ് മലേപറമ്പിൽ, കർഷക മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. എസ്‌. ജയസൂര്യൻ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്. ജി, ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. ലിജിൻ ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജോസ്മോൻ മുണ്ടക്കൽ, മുത്തോലി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ. ടോബിൻ കെ അലക്സ്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജയാ രാജു, രാജൻ മുണ്ടമറ്റം, മെമ്പർമാരായ ഷീബാ റാണി, സിജു സി എസ്, ശ്രീജയാ എം പി, ആര്യ സബിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. രാജു കോനാട്ട്, തേക്കുംമുറി പാടശേഖര സമിതി സെക്രെട്ടറി ശ്രീ സൈബു തോമസ് തോപ്പിൽ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.