തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2022-2023 സാമ്പത്തിക വർഷത്തെ വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. 31563000 രൂപയുടെ പദ്ധതികളാണ് നടപ്പു വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി- മൃഗസംരക്ഷണം, ഭവന നിർമ്മാണം, ആരോഗ്യം, മാലിന്യ നിർമാർജ്ജനം, കുടിവെള്ളം, അങ്കണവാടികളുടെ പ്രവർത്തനങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ മേഖലകളിലാണ് പദ്ധതി തുക പ്രധാനമായും ചെലവഴിക്കുന്നത്.
പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റ്റി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ കുഞ്ഞുമോൻ, സെക്രട്ടറി ആർ സുമ ഭായ് അമ്മ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി ജെ മത്തായി, മെമ്പർമാരായ കവിത രാജു, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഹെഡ് ക്ലാർക്ക് എ പദ്മകുമാർ, പ്ലാൻ ക്ലാർക്ക് ബിജുകുമാർ എം സി തുടങ്ങിയവർ പ്രസംഗിച്ചു.
നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ എ ഡി എസ്, സി ഡി എസ് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കേഴ്സ് ഹരിത കർമ്മസേന, ആസൂത്രണ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.