തിരുവനന്തപുരം :20/04/2023 ലെ സാധാരണ ഉത്തരവ് നമ്പർ 2534/2023/GEDN പ്രകാരം കലാ കായിക NCC -NSS മുതലായ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ പഠനതോടൊപ്പം പ്രവർത്തിച്ചു പോരുന്ന വിദ്യാർത്ഥികൾക്ക് , നൽകിപോന്നിരുന്ന ഗ്രേസ് മാർക്ക് വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു, റെനിൽ രാജു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

പ്രസ്തുത നടപടി വിദ്യാർത്ഥികളെ സരമായി ബാധിക്കുകയും,മറ്റു വിദ്യാർത്ഥികൾ ഇതിലേക്ക് കടന്നു വരാൻ വിമുഖതക്കും കാരണമാകുമെന്ന് മന്ത്രിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.