ഈരാറ്റുപേട്ട :ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്താനൊരുങ്ങി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. നാളെ രാവിലെ 9 മണിക്ക് ഗൂഗിൾ മീറ്റ് വഴി ലൈവായി പതാകയുയർത്തലും സ്വാതന്ത്ര്യ ദിന സന്ദേശവും നല്കും.
സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി തുഷാര നൈനാൻ ദേശീയപതാക ഉയർത്തുകയും PTAപ്രസിഡണ്ട് റഫീഖ് അമ്പഴത്തിനാൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കു കയും ചെയ്യും. തുടർന്ന് കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ, പ്രസംഗങ്ങൾ, പ്രച്ഛന്ന വേഷങ്ങൾ എന്നിവ ഉണ്ടായിരിക്കും.
വൈകിട്ട് 7 മണി മുതൽ LP, UP, HS വിഭാഗങ്ങൾ കൂടാതെ പൂർവ്വ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാൻ അവസരം നല്കിക്കൊണ്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ഫോക്കസ് കരിയർ ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംഘടിപ്പിക്കുന്ന മെഗാ ക്വിസ് പ്രോഗ്രാം ഭാരത് ക്വിസ് 2021 അരങ്ങേറും.വി ജയികൾക്ക് Cash Prize ഉണ്ടായിരിക്കും.
പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു. M, അധ്യാപകരായ ശ്രീ.അഗസ്റ്റ്യൻ സേവ്യർ, ശ്രീമതി. കുഞ്ഞമ്മ K.A, ശ്രീമതി. ജാൻസി ജേക്കബ്, ശ്രീ.സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19