Crime News

ഇ- ഇന്‍വോയ്‌സ് ഇല്ലാതെ കൊണ്ടുവന്ന 2.94 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി; പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ഇ- ഇന്‍വോയ്‌സ് ഇല്ലാതെ കൊണ്ടുവന്ന 2.94 കോടി രൂപയുടെ 6.33 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നിന്ന് ജി. എസ്. റ്റി ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് നമ്പര്‍ 1 പിടികൂടി.

ബംഗ്ളുരുവില്‍ നിന്ന് തിരുവനന്തപുരത്തെക്ക് കൊണ്ട് വന്ന സ്വര്‍ണ്ണം വാഹന പരിശോധനയ്ക്കിടെയാണ് 19-07-21 ന് അറ്റിങ്ങലില്‍ നിന്ന് പിടികൂടിയത്. സെക്ഷന്‍ 129 പ്രകാരം നോട്ടീസ് നല്‍കി നികുതി, പിഴ ഇനങ്ങളിലായി 17.66 ലക്ഷം രൂപ ഈടാക്കി.

സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ് ) വിനു. എ. എസ് ന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ പ്രവീണ്‍. ജെ. ആര്‍, പ്രശാന്ത്. എസ്, സുനിത. ഒ. സി ജീവനക്കാരനായ രതീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.