സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ അഞ്ചു പേരെ പാലാ കോവിഡ് സെന്ററിലേക്കു മാറ്റും

പാലാ: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ അഞ്ചു പേരെ പാലായിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന എറണാകുളം കോവിഡ് സെന്ററില്‍ സ്ഥല പരിമിതി ഉള്ളതിനാലാണ് നടപടി.

പ്രധാന പ്രതികളായ സരിത്ത്, സ്വപ്‌ന എന്നിവരുടെ കസ്റ്റഡി കാലാവധി എന്‍ഐഎ നീട്ടിയെടുത്തിരുന്നു. ഇവരെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: