സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 41,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4280 രൂപയാണ്. ഇന്ന് വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. Read More…
ഈരാറ്റുപേട്ട: എം ജി എച്ച് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയും ഇടകളമറ്റം ഒറ്റയിൽ ഷെരീഫിന്റെ മകളുമായ നസ്റിൻ ഫാത്തിമ (12) നിര്യാതയായി. മാതാവ്: ലൈല ഷെരീഫ്. സഹോദരങ്ങൾ: അലിഅക്ബർ, മെഹ്റിൻ ഫാത്തിമ. ഖബറടക്കം നാളെ രാവിലെ 8ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.
മാന്‍ഡസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ് പ്രകാരം അടുത്ത 3 ദിവസം കേരളത്തിൽ മഴ ശക്തമായേക്കും. ഇത് പ്രകാരം 11, 12, 13 തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 5 ജില്ലകളിലും തിങ്കളും ചൊവ്വയും 9 ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 നും ഡിസംബർ 13 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല Read More…