സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്.


വെള്ളിയുടെ വിലയും ഉയരുകയാണ്. കേന്ദ്ര ബജറ്റിൽ ധനമന്ത്രി സ്വർണം, വെള്ളി എന്നിവയ്ക്ക് വിലകൂടുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു